നാദാപുരം: (nadapuram.truevisionnews.com) സി.സി.യു.പി സ്കൂളിൽ മലയാള ഭാഷയുടെയും കവിതയുടെയും പരിപോഷണം ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു വർഷമായി നടന്നുവന്ന 'കാവ്യം മധുരം വായനാ വസന്തം' റിയാലിറ്റി ഷോയ്ക്ക് ഉജ്ജ്വല സമാപ്തി.
പരിപാടിയുടെ സമാപന സംഗമം പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീനിവാസൻ തൂണേരി ഉദ്ഘാടനം ചെയ്തു. മാതൃഭാഷയെയും കവിതയെയും പുതുതലമുറയിലേക്ക് എത്തിക്കാൻ ഇത്തരം ക്രിയാത്മകമായ ഇടപെടലുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.ടി.എ പ്രസിഡന്റ് അബ്ദുറഹ്മാൻ പഴയങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ശ്രീജ.കെ, ഇ.പി. സജീവൻ, ബാലകൃഷ്ണൻ മാസ്റ്റർ, സി.ആർ.സി കോഡിനേറ്റർ രമ്യ ടീച്ചർ, സുനിത പി.പി, ഉഷാ അരവിന്ദ്, എച്ച്.എം പ്രധീപൻ, നിഷ കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന കവിതാ അരങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്തു. വായനയും കവിതയും കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയ ഈ വേറിട്ട പരീക്ഷണം വലിയ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയത്.
The reality show at Nadapuram CCUP School concludes









































